കോഴിക്കോട്: മുക്കത്ത് സുരേഷ് ഗോപി ചിത്രം 'അപ്പോത്തിക്കിരി' പ്രദര്‍ശിപ്പിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു.ആറന്മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച സുരേഷ് ഗോപി സിനിമകള്‍ ബഹിഷ്കരിക്കാന്‍ കാഞ്ഞങ്ങാട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയും ആഹ്വാനം ചെയ്തിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. അന്തര്‍ദേശീയ പുരസ്കാരം ലഭിച്ച നേതാവാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹത്തെ സുരേഷ് ഗോപിയെ പോലൊരു സിനിമാ നടന് വിമര്‍ശിച്ചത് ശരിയല്ല. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിമര്‍ശനം.മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ ബഹിഷ്കരണവുമായി മുന്നോട്ടു പോകുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. സുരേഷ് ഗോപിയാകട്ടെ മാപ്പു പറയാന്‍ തയാറായിട്ടുമില്ല.
Comments