കെ.എസ്.ആര്.ടി.സിക്ക് ധനവകുപ്പ് 240 കോടിരൂപ നല്കാന് ധാരണയായി. ഇതിനായി വികസനത്തിനും നവീകരണത്തിനുമുള്ള പദ്ധതി കെ.എസ്.ആര്.ടി.സി ധനവകുപ്പിന് സമര്‍പ്പിക്കണം. ടിക്കറ്റിന്മേല് സെസ് ചുമത്താനും അതില്‍നിന്ന് യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും ധനവകുപ്പ് അംഗീകാരം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.എം.മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. മുന്നുമാസത്തെ പെന്ഷന് മുടങ്ങിയെങ്കിലും വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളെടുക്കാതെ കെ.എസ്.ആര്.ടി.സിക്ക് പണം നല്‍കില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ഇത് വിവാദമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
Comments