കെ.എം.എം.എല്ലിലെ വാതകച്ചോര്ച്ചക്ക് പിന്നില്‍ അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി മുന്‍ വ്യവസായ മന്ത്രി എളമരം കരീം. അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷത്തെ തകര്‍ക്കാന്‍ സംഭവം വഴിവെക്കും. കെ.എം.എം.എല്ലിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും കരീം ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരസ്പരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments