കെ എം മാണിയെ എന്‍ ഡി എയിലേക്ക് പരോക്ഷമായി ക്ഷണിക്കുന്ന ലേഖനം ബി ജെ പി മുഖപത്രമായ 'ജന്മഭൂമി' പ്രസിദ്ധീകരിച്ചു. ഇടത്തോട്ടും വലത്തോട്ടും തിരിയാതെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ ദേശീയ രാഷ്ട്രീയം ഇരുകൈയ്യുംനീട്ടി സ്വീകരിച്ചേക്കുമെന്ന് കെ കുഞ്ഞിക്കണ്ണന് എഴുതിയ ലേഖനത്തില്‍ പറയുന്നു. ചിലര്‍ വരുമ്പോള്‍ ചരിത്രംതന്നെ മാറ്റിക്കുറിക്കപ്പെടുമെന്നും ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു. അരനൂറ്റാണ്ടിനിടയില്‍ ചാഞ്ഞും ചരിഞ്ഞും സഞ്ചരിച്ച ചരിത്രമാണ് കെ എം മാണിക്കും കേരള കോണ്‍ഗ്രസിനുമുള്ളത്. വലത്ത് നില്ക്കുമ്പോള് ഇടത്തേക്ക് മാടിവിളിക്കുന്നത് തുണയ്ക്കുവാനല്ലെന്ന് തിരിച്ചറിയാത്ത ആളല്ല മാണി. ഇടത്തോട്ടും വലത്തോട്ടും കണ്ണെറിയുന്നവരെ കാര്യമാക്കാതെ മുന്നിലുള്ള നേര്‍വഴിക്ക് സഞ്ചരിക്കാന്‍ കെ എം മാണി മുന്നിട്ടിറങ്ങണമെന്ന് ലേഖനത്തില്‍ പറയുന്നു.
Comments