ഉത്തര്‍പ്രദേശിലുണ്ടായ വര്‍ഗീയ കലാപങ്ങളെല്ലാം കൃത്യമായ ആസൂത്രണത്തോടെയുള്ളതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാധാരണക്കാരെ തമ്മിലടിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യാനാണ് ഇത്തരം കലാപങ്ങള്‍ ഉണ്ടാക്കുന്നതെന്നും രാഹുല്‍ ഒരു ഇംഗ്ളീഷ് ദിനപത്രത്തോട് പറഞ്ഞു.രാജ്യത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ച സ്പീക്കറുടെ നടപടിക്കെതിരെ രാഹുലിന്‍െറ നേതൃത്വത്തില്‍ എം.പിമാര്‍ കഴിഞ്ഞദിവസം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.അതേസമയം രാഹുലിന്‍െറ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നു. കോണ്‍ഗ്രസിന്‍െറ മതേതരനിലപാട് ജനങ്ങള്‍ തള്ളിഞ്ഞതാണെന്ന് ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. എന്നാല്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിക്ക് മനസ്സിലായിട്ടില്ലെന്നും നഖ്വി കുറ്റപ്പെടുത്തി
Comments