കേരള കോണ്‍ഗ്രസ്-എം ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് മുതിര്‍ന്ന നേതാവ് ആന്റണി രാജു. കെ.എം മാണി ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ജന്മഭൂമി പത്രത്തില്‍ വന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ആഗ്രഹം നടക്കില്ല. കേരളത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ കളി നടക്കാന്‍ പോകുന്നില്ളെന്നും രാജു വാര്‍ത്താലേഖകരോട് പറഞ്ഞു. അതേസമയം, മുന്നണി മാറ്റത്തെകുറിച്ച് കെ.എം മാണി മാറി ചിന്തിക്കേണ്ട സമയമായെന്ന് ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യന് ആവശ്യപ്പെട്ടു. പത്രത്തിലെ ലേഖനം രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments