കശ്മീരിലെ ബിഎസ്എഫ് വാഹനത്തിന് നേരെ ഭീകരാക്രമണം. ഏഴ് ബിഎസ്എഫ് സൈനികര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ശ്രീനഗറിന് 14 കിലോമീറ്റര്‍ ദൂരെ പുല്‍വാമ ജില്ലയിലാണ് സംഭവം. വാഹനം ഭാഗികമായി തകര്‍ന്നു. ഒരു സൈനികന്റെ നില ഗുരുതരം. പരിക്കേറ്റവരെ സൈനികരുടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിലെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് ആക്രമണം ഉണ്ടായത്. കശ്മീരിലെയും അതിര്‍ത്തിയിലെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments