കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ടിടത്ത് നിന്ന് ആറുകിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെയാണ് സംഭവം.
എമിറ്റേറ്റ്സിന്റെ ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാര്‍ പോയ ശേഷമാണ് രണ്ടുകിലോ സ്വര്‍ണം അടങ്ങിയ ബാഗ് കണ്ടെത്തിയത്.
അതിനുശേഷം എയര്‍ ഇന്ത്യയുടെ വിമാനമെത്തി. യാത്രക്കാര്‍ ടെര്‍മിനല്‍ വിട്ട ശേഷം നടത്തിയ തിരച്ചിലില്‍ നാല് കിലോ സ്വര്‍ണം അടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തി. പ്രധാന ലിഫ്റ്റിന് സമീപത്താണ് സ്യൂട്ട്കേസ് കണ്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സംശയം തോന്നിയ ചില യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയും ചോദ്യം ചെയ്തു.
Comments