ന്യൂഡല്‍ഹി; 1990 ല്‍ രണ്ടു തവണയും 2002 ല്‍ അഞ്ചു തവണയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ പലതവണ തുറന്നിരുന്നതായി മുന്‍ സിഎജി വിനോദ് റായ്. 'ബി നിലവറയില്‍ സ്വര്‍ണപ്പാത്രങ്ങളും വെള്ളിക്കട്ടികളും കണ്ടെത്തി നിലവറ തുറന്നു.എ, ബി നിവലറകളില് സൂക്ഷിച്ചിരിക്കുന്നത് ക്ഷേത്രത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കോ ഉല്സവങ്ങള്ക്കോ വേണ്ട വസ്തുക്കളല്ല. ക്ഷേത്ര ചൈതന്യത്തിന്റെ ആധാരമായാണ് ഈ നിലവറളെ വിശേഷിപ്പിക്കുന്നത്.ബി നിലവറ തുറന്നിട്ടില്ലെന്നായിരുന്നു രാജകുടുംബത്തിന്റെ മുന്‍ നിലപാട്. ഒരുലക്ഷത്തോളം കോടി രൂപയുടെ നിക്ഷേപങ്ങള്‍ 'ബി അറയിലും ഉണ്ടാകുമെന്നാണു കരുതുന്നത്.ബി നിലവറയില്‍ രണ്ടു വാതിലുകള്‍ ഉണ്ടെന്നും അതില്‍ ആദ്യത്തേത് മാത്രമാണ് തുറന്നതെന്നും തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം പറഞ്ഞു.ണ്ടാമത്തെ അറയില്‍ എന്താണെന്ന് ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കും അറിയില്ലന്ന് രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ പറഞ്ഞു.
Comments