തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ഭരണം ജനങ്ങള്‍ക്ക് നിരാശ നല്‍കിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. ബി.ജെ.പി സര്‍ക്കാരിന് വിലക്കയറ്റം തടയാനായില്ല. കോണ്‍ഗ്രസിന് മാത്രമേ തകര്‍ച്ചയില്‍ നിന്നും രാജ്യത്തെ കരകയറ്റുവാന്‍ സാധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ദിര ഭവനില്‍ നടന്ന കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് കരകയറും. സോണിയയുടെയും രാഹുലിന്‍െറയും നേതൃത്വത്തിന് ഇത് സാധിക്കും. കോണ്‍ഗ്രസില്‍ കാല് നൂറ്റാണ്ടിലുണ്ടായ ഏറ്റവും ആവേശകരമായ മാറ്റങ്ങളിലൊന്നാണ് കേരളത്തിലെ ബൂത്ത് കമ്മിറ്റി രൂപീകരണമെന്നും സുധീരന് പറഞ്ഞു.
Comments