കൊച്ചി: ബെനറ്റ് എബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാര്ഥിയാക്കിയതിന്െറ പ്രാഥമിക ഉത്തരവാദിത്തം സി.പി.ഐക്കാണെന്നും എന്നാല്‍ എല്‍.ഡി.എഫിന് ഇക്കാര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്ന് സി.പി.എമ്മിന് പിന്മാറാനാകില്ലെന്ന് ബേബി നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ നിന്നുള്ള നിലപാട് മാറ്റമാണ് ബേബിയുടെ പുതിയ പ്രസ്താവന. സി.പി.എമ്മിന് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ബേബി അറിയിച്ചു.
അടുത്ത എല്‍.ഡി എഫ് യോഗത്തില്‍ സി.പി.ഐ ഇക്കാര്യം ഉന്നയിച്ചാല്‍ ചര്‍ച്ചചെയ്യുന്നത് തീരുമാനിക്കാമെന്ന് ബേബി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കുന്ന മൂല്യങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. എറണാകുളത്തെ സി.പി.എം സ്ഥാനാര്‍ഥിയെപ്പറ്റി പരാതിയുണ്ടെങ്കില്‍ എം.എം ലോറന്‍സ് പാര്‍ട്ടിയില്‍ ഉന്നയിക്കണമെന്നും ബേബി പറഞ്ഞു.
Comments