പ്രമുഖ ഹോളിവുഡ് നടി ലോറന് ബെക്കല് (89) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രശസ്ത നടന് ഹംമ്പറി ബൊഗാര്‍ട്ടിന്റെ ഭാര്യയായിരുന്ന ലോറന് മോഡലിങ് രംഗത്തും പ്രശസ്തയായിരുന്നു. ചലച്ചിത്രലോകത്ത് ബെറ്റിയെന്നായിരുന്നു ലോറന് അറിയപ്പെട്ടിരുന്നത്. ഏഴ് പതിറ്റാണ്ട് ഹോളിവുഡ് സിനിമകളിലെ നിറസാന്നിധ്യമായിരുന്നു ലോറന് ബക്കല്‍. സിനിമ കൂടാതെ നിരവധി നാടകങ്ങളിലും ലോറന് അഭിനയിച്ചു. 1944 ബൊഗാര്‍ട്ടിന്റെ "ടു ഹാവ് ഓര് ഹാവ് നോട്ട് എന്ന സിനിമയിലായിരുന്നു തുടക്കം. 1999 ല്‍ അമേരിക്കല്‍ ഫിലം ഇന്‍സ്റ്റിട്ട്യൂട്ട് മികച്ച നൂറ് നടികളെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഇരുപതാമത്തെ റാങ്കില്‍ ലോറന് ബക്കല്‍ ഇടംപിടിച്ചു. ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ ഇവരെ തേടിയത്തെിയിട്ടുണ്ട്.
Comments