ഗണേഷ് കുമാറിന്‍െറ മന്ത്രിസ്ഥാനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ്-ബിക്ക് യു.ഡി.എഫ് നേതൃത്വത്തിന്‍െറ കത്ത്. വ്യാഴാഴ്ച വരെ കാത്തിരിക്കാനാണ് യു.ഡി.എഫ് കത്തില്‍ ആവശ്യപ്പെട്ടത്. കടുത്ത നടപടിയിലേക്ക് കേരള കോണ്‍ഗ്രസ്-ബി പോകരുതെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു.കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് യുഡിഎഫ് നേതൃത്വത്തിന്‍െറ കത്ത് ലഭിച്ചത്. രാവിലെ 11നാണു പാര്‍ട്ടി യോഗം. ഗണേഷിനെ മന്ത്രിയാക്കാമെന്ന വാക്കു പാലിക്കാത്തതില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്.
Comments