ഡല്‍ഹിയില്‍ നടക്കുന്ന സി.പി.ഐ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മായിലും പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് ഇരുനേതാക്കളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നീണ്ട അവധിക്ക് അപേക്ഷ നല്‍കിയിട്ടില്ളെന്ന് പന്ന്യന്‍ അറിയിച്ചു. ആയുര്‍വേദ ചികിത്സ കഴിഞ്ഞതിനാല്‍ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചാണ് കെ.ഇ. ഇസ്മായില്‍ നേതൃത്വത്തിന് കത്ത് നല്‍കിയത്. അഭിപ്രായം എഴുതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബെന്നറ്റിന്്റെ സ്ഥാനാര്‍ഥി വിവാദമടക്കമുള്ള കേരളത്തിലെ വിഷയങ്ങള്‍ നിര്‍വാഹകസമിതി യോഗത്തില്‍ ചര്‍ച്ചയാകും.
Comments