തിരുവനന്തപുരം: ഗണേഷ് കുമാറിന്‍െറ മന്ത്രിസഭാ പുന:പ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രി വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രി വാക്കുപാലിക്കുന്ന ആളാണെങ്കില്‍ ഗണേഷിനെ മന്ത്രിയാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ പറഞ്ഞു. മന്ത്രിസ്ഥാനം ആവശ്യപ്പെടുമ്പോള്‍ അത് ഭീഷണിയാണെന്ന് പറയുന്നത് മര്യാദകേടാണ്. ഗണേഷിന്റെ കാര്യത്തില്‍ ഇതുവരെ നടന്നതെല്ലാം ചതിയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Comments