സംസ്ഥാനത്ത് പതിനാല് ഡെന്റല്‍ കോളേജുകളിലായി ഒഴിഞ്ഞു കിടക്കുന്ന 650ഓളം ഡെന്റല്‍ കോളേജ് സീറ്റുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഡെന്റല്‍ കോളേജ് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമനം സര്‍ക്കാര്‍ തന്നെ നടത്തണമെന്നും മാനേജ്മെന്റ് ഫീസ് ഘടനയിലായിരിക്കണം നിയമനമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം ഇതു സംബന്ധിച്ചുള്ള നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments