ന്യൂഡല്‍ഹി: ബാര്‍ പ്രശ്നം കേരളത്തില്‍ തന്നെ ഒതുക്കണമെന്നും രമ്യമായി പരിഹരിക്കണമെന്നും ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ബാര്‍ വിഷയത്തില്‍ വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരസ്പര വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രകടപ്പിച്ചതിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപ്പെട്ടത്.കേരളത്തിന്റെ ചുമതലയുള്ള അഹമദ്ദ് പട്ടേല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെയും ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
Comments