ദില്ലി: അഞ്ച് മലയാളകള്ക്കു അര്‍ജുന പുരസ്കാരം നല്‍കിയതില്‍ തെറ്റില്ലെന്ന് കപില്‍ ദേവ് .ഇതോടെ മലയാളികളായ സജി തോമസ്, ടോംജോസഫ്, ഗീതു അന്നാ ജോസ്, ടിന്റു ലൂക്ക, വി ദിജു എന്നിവര്‍ക്ക് പുരസ്കാരം ലഭിക്കുമെന്ന് ഉറപ്പായി. അതേസമയം, ബോക്സിംഗ് താരം മനോജ് കുമാറിന് പുരസ്കാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സമിതിയോഗം തുടരുകയാണ്. മലയാളികളുടെ പേര് നീക്കം ചെയ്യേണ്ടെന്ന് അവാര്‍ഡ് നിര്‍ണയ സമിതി തീരുമാനിച്ചു. ഇത് സംബന്ധിച്ച ഹോക്കി ഫെഡറേഷന്റെ പരാതി സമിതി തള്ളി.
Comments