പത്തനംതിട്ട: പത്തനംതിട്ടയില്‍ അധ്യാപിക എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ കൈ ഒടിച്ചു. പത്തനംതിട്ട അമൃത വിദ്യാലയത്തില്‍ ഈ മാസം നാലിനായിരുന്നു സംഭവം. കൈ നീരുവന്ന് വീര്‍ത്തതിനാല്‍ കുട്ടിയെ തൊട്ടടുത്തദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നത്തിയ എക്സറേ പരിശോധനയിലാണ് കൈ ഒടിഞ്ഞതായി കണ്ടത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാവ് പത്തനംതിട്ട പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മലയാലപ്പുഴ സ്വദേശിനിയാണ് വിദ്യാര്‍ത്ഥിനി. അധ്യാപികയെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
Comments