തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഐ.എക്സ്539 എന്ന വിമാനമാണ് ചൊവ്വാഴ്ച രാത്രി 10.20ഓടെ സുരക്ഷിതമായി തിരിച്ചിറക്കിയത്. വിമാനത്തില്‍ 182 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു.
വൈകിട്ട് 4.30ന് പുറപ്പെടേണ്ട വിമാനമായിരുന്നു. എന്നാല്‍ എന്ജിന് പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ തന്നെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു. രാത്രി 7.52ഓടെ വിമാനം ദുബായിലേക്ക് പുറപ്പെട്ടു.ഒരു മണിക്കൂര്‍ പറന്ന വിമാനം വീണ്ടും യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കണമെന്ന് പൈലറ്റ് എയര്‍ട്രാഫിക് കണ്ട്രോളില് വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് വിമാനം ഇറക്കാന്‍ പൈലറ്റിന് എ.ടി.സി. നിര്‍ദ്ദേശം നല്കി. ബുധനാഴ്ച രാവിലെ 6.30ഓടെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ദുബായിലേക്ക് കൊണ്ടുപോകുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
Comments