ന്യൂഡല്‍ഹി: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ ധൃതി കാണിക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ.എം മാണി. മദ്യനിരോധം നല്ലതാണ്. മദ്യത്തിന്‍െറ ലഭ്യതയും ഉപഭോഗവും കുറച്ച് ക്രമേണ സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കണമെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇക്കാര്യത്തില്‍ എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. യു.ഡി.എഫ് വിടാന്‍ കേരള കോണ്‍ഗ്രസ് (എം) ഇതുവരെ ആഗ്രഹിച്ചിട്ടില്ല. മറ്റ് പാര്ട്ടിക്കാര് തന്നെപ്പറ്റി നല്ലതുപറയുന്നതില് സന്തോഷമുണ്ടെന്നും മാണി പറഞ്ഞു.
Comments