കേരളം സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് പോകണമെന്ന ചര്‍ച്ചകള്‍ സജീവമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്. കേരളത്തിലെ പൊതുസമൂഹം സാര്‍വത്രികമായി ഇത് അംഗീകരിക്കുന്നു. എറണാകുളം ഡി.സി.സി. ഓഫീസില്‍ രാജീവ് സദ്ഭാവനാ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് കേരളം എത്തണമെന്ന കാര്യത്തില്‍ ജനകീയാഭിപ്രായം രൂപപ്പെട്ടു വരികയാണ്. ശക്തമായ ലഹരിവിരുദ്ധ അന്തരീക്ഷമാണിപ്പോള്‍. ജനാധിപത്യ സംവിധാനത്തില്‍ ചര്‍ച്ചകളും അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ലഹരിക്കെതിരേയും മദ്യത്തിനെതിരേയും ശക്തമായിരിക്കുന്ന പ്രചാരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്.
418 ബാറുകള്‍ പൂട്ടിയശേഷം കുറ്റകൃത്യങ്ങളില്‍ വന്കുറവുണ്ടായെന്നും ഗാര്‍ഹിക പീഡനവും അപകടവും കുറഞ്ഞെന്നുമാണ് നിയമസഭയില്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്. കുടുംബങ്ങളില്‍ സമാധാനാന്തരീക്ഷം ഉണ്ടായിരിക്കുന്നു. ശരിയായ വിധത്തില്‍ മദ്യനിരോധനം നടപ്പാക്കുന്നത് കേരളത്തെ സംബന്ധിച്ച് വലിയ കാര്യമായിരിക്കും. ഇതിനായി രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുധീരന് കൂട്ടിച്ചേര്‍ത്തു.
Comments