ചെന്നൈ ആവഡിയില്‍ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.45നായിരുന്നു അപകടം. രാത്രിയില്‍ ജോലിക്കുശേഷം ഗോഡൗണില്‍ തന്നെ കിടന്നുറങ്ങിയവരാണ് അപകടത്തില്‍പെട്ടത്. തീപടര്‍ന്നതിനെ തുടര്‍ന്ന് ഗോഡൗണിലെ ചെറിയ മുറിയില്‍ കുടുങ്ങിയ സെക്യൂരിറ്റി ജീവനക്കാരനെയും കുറച്ചുപേരെയും അഗ്നിശമന സേനയ്ക്ക് രക്ഷിക്കാനായി. 15 അഗ്നിശമനസേനായൂണിറ്റുകള് തീയണക്കാനായി എത്തിയിട്ടുണ്ട്. കിലോമീറ്ററുകളോളം അകലെ നിന്നുപോലും പുകയുയരുന്നത് കാണാമായിരുന്നുവെന്ന് അഗ്നിശമനസേനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ വിജയ് ശേഖര്‍ പറഞ്ഞു. ഗോഡൗണിനൊപ്പം പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാറും കത്തിനശിച്ചു. 17 അഗ്നിശമനസേനായൂണിറ്റുകളും ചെന്നൈ മെട്രോ വാട്ടര്‍ സര്‍വീസസിലെ നാല് ടാങ്കറുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Comments