ജമ്മുകശ്മീരിലെ ബന്ദിപുര ജില്ലയില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി. മൈത്രിഗാം മേഖലയില്‍ നടത്തിയ പരിശോധനക്കിടെയാണ് ഒളിത്താവളം ശ്രദ്ധയില്‍പെട്ടത്. ഇവിടെ നിന്നും ഏഴ് എ.കെ. 47 തോക്കുകളും അഞ്ച് പിസ്റ്റളുകളും അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകളും 21 ഗ്രനേഡുകളും കണ്ടെടുത്തതായി സൈനിക വക്താവ് അറിയിച്ചു. എകെ 47 തോക്കുകളുടെയും പിസ്റ്റളുകളുടെയും വെടിയുണ്ടകളുടെ വന്‍ശേഖരവും കണ്ടെത്തിയിട്ടുണ്ട്.
Comments