സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മതപണ്ഡിതനുമായ തിരൂരങ്ങാടി ബാപ്പു മുസ്ലിയാര് (84) അന്തരിച്ചു. ഹിദായത്തുസ്വിബിയാന്‍ സംഘത്തിന്റെ പ്രസിഡന്റായിരുന്നു. കേരളത്തിലെ ബുസൂരി എന്ന് വിശേഷിപ്പിച്ചിരുന്ന ബാപ്പു മുസ്ലിയാര് അറബി ഭാഷാ വിദഗ്ധനും കവിയുമായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. വൈകീട്ട് മൂന്ന് മണിക്ക് തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ മയ്യത്ത് നമസ്കാരംനടക്കും. ഖബറടക്കം അഞ്ച് മണിക്ക് വസതിക്ക് സമീപമുള്ള കുടുംബ ഖബര്‍സ്ഥാനില്‍ നടക്കും.
Comments