പൂട്ടിക്കിടക്കുന്ന ബാറുകളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കം കാരണമാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാറിനെ വിലക്ക് വാങ്ങാന്‍ കഴിവുള്ളവരാണ് കേരളത്തിലെ മദ്യലോബി. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്നും ഇതാണ് ലീഗിന്‍െറ നിലപാടെന്നും മജീദ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാര്‍ പ്രശ്നത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ശക്തമായ പിന്തുണയാണ് ലീഗ് നല്‍കുന്നത്. ബാര്‍ പ്രശ്നമടക്കം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
Comments