പ്ലസ്ടു കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അപ്പീലില്‍ പറയുന്നു.
പ്രവേശന നടപടികളെ ഉത്തരവ് ബാധിക്കും. പതിനായിരക്കണക്കിന് കുട്ടികളുടെ ഭാവിയെയും ഉത്തരവ് ബാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യം പരിഗണിക്കണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അതിനിടെ പ്ലസ് ടു കേസില്‍ മന്ത്രിസഭാ ഉപസമിതിക്ക് അയച്ച നോട്ടീസ് ഹൈക്കോടതി പിന്‍വലിച്ചു. കേസ് സ്വമേധയാ എടുത്താണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ ഉപസമിതി സ്വാഭാവികമായും കക്ഷിയാകും എന്ന് നിരീക്ഷിച്ച കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയക്കാന്‍ നല്കിയ നിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു.
Comments