ബാര്‍ പ്രശ്നത്തില്‍ ടി.എന്‍.പ്രതാപന്എംഎല്എ ഹൈക്കോടതിയില്‍
Text Size
Story Dated: Thursday, August 21, 2014 11:07 hrs UTC
ബാര്‍ പ്രശ്നത്തില്‍ ഭരണപക്ഷ എംഎല്‍എ ടി.എന്‍.പ്രതാപന് ഹൈക്കോടതിയില്‍. ബാറുകളുടെ നിലവാരം പരിശോധിക്കുന്ന നടപടിക്കെതിരേ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതാപനും കക്ഷി ചേര്‍ന്നു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നിലപാട്. മദ്യനിരോധന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടുവാങ്ങി ജയിച്ചയാളാണ് താന്‍. സിഎജി റിപ്പോര്‍ട്ട് ഉള്‍പ്പടെ സുപ്രധാന വിവരങ്ങള്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയുടെ ശ്രദ്ധയില്പെടുത്തിയില്ലെന്നും പ്രതാപന് ഹര്‍ജിയില്‍ പറയുന്നു.
Comments