പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിച്ചിടാനാവില്ലെന്ന് സുപ്രീം കോടതി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ സ്ഥാനം എന്തു കൊണ്ട് ഒഴിച്ചിടുന്നവെന്നതിന് രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ആര്.എം.ലോധ ഉള്‍പ്പെടുന്ന ഡിവിഷന് ബഞ്ചാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോക്പാല്‍ അംഗങ്ങളെ നിയമിക്കുന്നതിനുള്ള കാലതാമസത്തിനെതിരെ ആം ആദ്മി പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭീഷന് നല്കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
Comments