യു.ആര്. അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ കര്‍ണാടകയിലെ ചിക്മഗളൂരിലെയും മംഗലാപുരത്തെയും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമായിരുന്നു ആഹ്ളാദം. ചിക്മഗളൂരില് നടന്ന പ്രകടനത്തില്‍ 20ഓളം പേര് പങ്കെടുത്തു. വിഗ്രഹാരാധനയെ ശക്തമായി വിമര്‍ശിച്ചവരില്‍ പ്രമുഖനായിരുന്നു അനന്തമൂര്‍ത്തി. ഹിന്ദുക്കളുടെ വിഗ്രഹാരാധനയെ വിമര്‍ശിച്ചതാണ് അനന്തമൂര്‍ത്തിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
എഴുത്തുകളിലൂടെ ജാതിവ്യവസ്ഥയെയും അതിന്‍െറ പിന്നാമ്പുറങ്ങളെയും എന്നും എതിര്‍ത്തിരുന്നു അനന്തമൂര്‍ത്തി. തീവ്ര ഹിന്ദുത്വത്തെയും ഫാഷിസത്തെയും ശക്തമായി വിമര്‍ശിച്ചിരുന്ന അനന്തമൂര്‍ത്തി, നരേന്ദ്ര മോദിക്കെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയുമുണ്ടായി.
Comments