മദ്യനയം രൂപവത്ക്കരിക്കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഐ.ഗ്രൂപ്പ്.
പ്രതിച്ഛായ വര്‍ധിപ്പിക്കാനായിരുന്നു സുധീരന് ശ്രമിച്ചതെന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ അദ്ദേഹം നടത്തിയ പ്രസംഗം അനുചിതമായിരുന്നുവെന്നും ഐ.ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്കാന് ഒരുങ്ങുകയാണ് ഐ.ഗ്രൂപ്പ്.
കോടതി ഉത്തരവ് വന്ന ശേഷം പ്രശ്നം രമ്യമായി പരിഹിരക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഐ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.
വി.എം സുധീരന്റെ നിലപാടിനും ചില നടപടികള്‍ക്കുമെതിരെ വിമര്‍ശനവുമായി ഇന്നലെ കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സനും രംഗത്തെത്തിയിരുന്നു. ആദര്‍ശപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതാണ്. പക്ഷെ സര്‍ക്കാരിന്റെ കാര്യവും പരിഗണിക്കേണ്ടിയിരുന്നുവെന്നാണ് എം.എം ഹസ്സന് ഇന്നലെ പറഞ്ഞത്. ഹസ്സന് എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്ന് തനിക്കറിയില്ലെന്നും വിവാദങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വി.എം സുധീരന് ഇതിനോട് പ്രതികരിച്ചു.
Comments