തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍ ആരും മദ്യലോബിയുടെ ആളാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.താന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമായിരുന്നില്ല. കെപിസിസി പ്രസിഡന്റ് ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് ശരിയായില്ല. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോദനം ഫലപ്രദമായി നടപ്പാക്കാന്‍ ആവിഷ്ക്കരിച്ച നടപടികള്‍ വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം നിലപാടറിയിച്ചത്.
Comments