കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ എക്സൈസ് മന്ത്രി കെ.ബാബു. മദ്യലഭ്യത കുറഞ്ഞാല്‍ മദ്യദുരന്തമുണ്ടാകുമെന്ന് പറഞ്ഞത് വി.എം സുധീരനാണെന്ന് ബാബു പറഞ്ഞു. കോടതിയില്‍ നിന്ന് ഉത്തരവ് ചോദിച്ചുവാങ്ങിയെന്ന സുധീരന്‍െറ ആരോപണം തെറ്റാണ്. ഭരണപക്ഷത്തുള്ള ചിലര്‍ പ്രതിപക്ഷത്തെപ്പോലെ പെരുമാറുകയാണ്. ഈ നിലപാട് പ്രതിപക്ഷ എം.എല്‍.എമാരെപ്പോലും അദ്ഭുതപ്പെടുത്തിയെന്നും ബാബു പറഞ്ഞു.
സംസ്ഥാനത്തെ മദ്യനിരോധവുമായി ബന്ധപ്പെട്ട് വി.എം സുധീരന്‍െറ നിലപാടില്‍ അതൃപ്തരാണ് കോണ്‍ഗ്രസിലെ നേതാക്കള്‍. സുധീരന് ഒറ്റക്ക് മദ്യവിരോധിയാവുകയും ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ മദ്യലോബിയുടെ ആളാക്കുകയും ചെയ്യുന്ന രീതിയില്‍ കെ.പി.സി.സി പ്രസിഡന്റ് നിലപാട് സ്വീകരിച്ചു എന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളുടെ അഭിപ്രായം.
Comments