കൊച്ചി: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍ അറിയിച്ചു. ബാറുകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. വി.എം സുധീരന് ബാര്‍ വ്യവസായത്തെ തകര്‍ത്തതായും കൊച്ചിയിലില് ചേര്‍ന്ന യോഗത്തില്‍ ബാറുടമകള്‍ ആരോപിച്ചു.
സുധീരന് മതമേലധ്യക്ഷന്മാരെ കൂട്ടുപിടിച്ച് ഉമ്മന്‍ചാണ്ടിയോടുള്ള വിരോധം തീര്‍ക്കുകയായിരുന്നു. സര്‍ക്കാറാണ് യഥാര്‍ത്ഥ മദ്യലോബിയെന്നും യോഗം കുറ്റപ്പെടുത്തി. മദ്യനിരോധവുമായി മുന്നോട്ടുവന്ന ബിഷപ്പുമാരെ കണ്ട് തങ്ങളുടെ ആശങ്ക അറിയിക്കും. മദ്യവ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഇവരെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.
Comments