ജമ്മു-കശ്മീരിലെ സാമ്പാ സെക്ടറില്‍ പാകിസ്താന് അതിര്‍ത്തി രക്ഷാസേന നടത്തിയ ആക്രമണങ്ങളില്‍ ഒരു കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ജമ്മു-കശ്മീരില്‍ കഴിഞ്ഞ ദിവസം മുതല്‍ പാക് അതിര്‍ത്തി രക്ഷാസേനയായ പാകിസ്താന് റേഞ്ചേഴ്സ് നടത്തുന്ന ആക്രമങ്ങള്‍ ഭയന്ന് നൂറുകണക്കിനാളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറി. ത്രേവ വില്ലേജില്‍ നിന്നുമാത്രം 550 കുടുംബങ്ങള്‍ ഒഴിഞ്ഞുപോയതായി അധികൃതര്‍ അറിയിച്ചു.
ആര്.എസ് പുരയിലെയും കനചാഖിലെയും ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ക്കുനേരെ കനത്ത ആക്രമണമാണ് നടന്നത്. രാത്രി പത്തുമണിയോടെ തുടങ്ങിയ ആക്രമണം തിങ്കളാഴ്ച രാവിലെയും തുടരുകയാണ്. യുദ്ധസമാനമായ അന്തരീക്ഷമാണ് പ്രദേശത്തെന്ന് ഗ്രാമവാസികള്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
Comments