മധ്യപ്രദേശിലെ സത്ന ജില്ലയില്‍ ചിത്രകൂട് കാമതനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര് മരിച്ചു. മരിച്ചതില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. സോമവതി അമാവാസി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കില്‍ ചിലര്‍ വീണു. അതേത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് ദുരന്തത്തിന് വഴിവെച്ചത്.
മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 വീതവും ധനസഹായം അനുവദിച്ചു
Comments