തിരുവനന്തപുരം :മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തിട്ടില്ലന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഇക്കാര്യം വിശദമായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തുതന്നെ സംസ്ഥാനത്ത് മദ്യദുരന്തമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. മന്ത്രിമാരുമായി ഇക്കാര്യംചര്‍ച്ച ചെയ്തിരുന്നു. അവര്‍ പുലര്‍ത്തിയ ജാഗ്രത മൂലം നാലുമാസമായി ഒന്നും സംഭവിച്ചില്ല. ഇതേ ജാഗ്രത ഇനിയും പാലിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെക്കുറിച്ച് താന്‍ പറഞ്ഞത് തെറ്റായി ധരിച്ചതായി സുധീരന് പറഞ്ഞു. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സിനെക്കുറിച്ചുള്ള കേസില്‍ അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാര്‍ നയത്തെക്കുറിച്ചും ഉത്തരവുകളെക്കുറിച്ചും കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നില്ല. ഇക്കാര്യം അടിസ്ഥാനമാക്കിയായിരുന്നു തന്റെ പരാമര്‍ശം. എന്നാല്‍ ഇത് തെറ്റായി ധരിച്ചു.
Comments