പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ബാറുകളും സപ്തംബര്‍ 12 ന് പൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു അറിയിച്ചു. അടച്ചുപൂട്ടാന്‍ ആഗസ്ത് 28 ന് എക്സൈസ് കമ്മീഷണര്‍ 15 ദിവസത്തെ നോട്ടീസ് ബാറുകള്‍ക്ക് നല്‍കും. ബാറുകളില്‍ സ്റ്റോക്കുള്ള മദ്യം സര്‍ക്കാര്‍ തിരിച്ചെടുക്കും. ഇതിനായി ചട്ടങ്ങള്‍ ലഘൂകരിക്കും - പുതിയ മദ്യനയം നടപ്പാക്കുന്നതിനെ കുറിച്ചുള്ള ഉന്നതതല യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
Comments