സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ചോദ്യംചെയ്ത് നല്കിയ ഹര്‍ജികള്‍ സപ്തംബര്‍ 17 ലേക്ക് മാറ്റി. പുതിയ മദ്യനയം നിയമമാക്കണമെന്നും നിയമഭേദഗതി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പുതിയ മദ്യനയം ഇന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സംസ്ഥാനത്തെ ബാറുകളുടെ നിലവാര പരിശോധന പൂര്‍ത്തിയാക്കാനായില്ല. ജീവനക്കാരുടെ കുറവ് മൂലം 105 ബാറുകളിലെ പരിശോധന മാത്രമാണ് പൂര്‍ത്തിയാക്കാനായതെന്ന് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമഭേദഗതിക്കായി നടപടികള്‍ തുടങ്ങിയതായും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.
Comments