തിരുവനന്തപുരത്തെത്തിയ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ആന്റണിയെ അതൃപ്തി അറിയിച്ചതായാണ് സൂചന. പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ഏകോപനം നഷ്ടമായെന്നും തന്നെ മന:പൂര്‍വം മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി ആന്റണിയെ അറിയിച്ചു. സര്‍ക്കാറിന്‍െറ പുതിയ മദ്യ നയം നടപ്പാക്കുന്നത് സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളും മുഖ്യമന്ത്രി ആന്റണിയെ ധരിപ്പിച്ചു. സര്‍ക്കാറും പാര്‍ട്ടിയും ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ആന്റണി നിര്‍ദേശിച്ചതായാണ് വിവരം.
Comments