പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് നിലപാട് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത്. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ സമിതി ശിപാര്ശകളാണോ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Comments