അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ-പാക് ഫ്ളാഗ് മീറ്റിംഗ് നടത്തി. ബിഎസ്എഫിലെയും പാക് അതിര്‍ത്തിസേനയായ റേഞ്ചേഴ്സിലേയും ഉന്നത ഉദ്യോഗസ്ഥരാണ് മീറ്റിംഗില്‍ പങ്കെടുത്തത്.
45 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍, ജനവാസ മേഖലയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണങ്ങളില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക് സേനയുടെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ കരാര്‍ ലംഘനങ്ങളിലെ അതൃപ്തിയും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു.
Comments