കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഇന്നുരാവിലെയാണ് ജമ്മു ജില്ലയിലെ പര്ഗ്വാലില് പാകിസ്താന് സൈനികരുടെ വെടിവെയ്പുണ്ടായത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ നാലുമണിക്കും 5.55നും വെടിവെയ്പുണ്ടായി.
Comments