ന്യൂഡല്‍ഹി: വയനാട് കടുവ സങ്കേതത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി. ദേശീയ കടുവ സങ്കേത അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 344 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള വനമേഖലയിലാണ് വയനാട്ടില്‍ കടുവ സങ്കേതം നിലവില്‍വരിക. സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് വയനാട് കടുവ സങ്കേതം. കടുവ സങ്കേതം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പ്രത്യേക സോണ്‍ ആക്കുന്നതോടെ 800റോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. പ്രത്യേക സോണിന് പുറത്തുള്ള ബഫര്‍ സോണില്‍ കടുത്ത നിയന്ത്രണളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കൂ. സങ്കേതം വരുന്നതോടെ സംസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കും.
Comments