തിരുവനന്തപുരം: പുതിയ മദ്യനയം അബ്കാരി നിയമമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പുതിയ മദ്യനയം നിയമമാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള ഹൈകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മദ്യനയം നിയമമാക്കിയത്. ഇതിനായി ചട്ടങ്ങള്‍ പരിഷ്കരിച്ചു. അതേസമയം, സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടാന്‍ അബ്കാരി ചട്ടം 26 പ്രകാരം എക്സൈസ് വകുപ്പ് നോട്ടീസ് നല്‍കിത്തുടങ്ങി. സെപ്തംബര്‍ 12നകം ബാറുകള്‍ പൂട്ടണമെന്നാണ് നോട്ടീസ്. പുതിയ മദ്യനയത്തിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് കമീഷണര്‍ ഒപ്പിട്ട നോട്ടീസാണ് ബാറുകള്‍ക്ക് നല്‍കുന്നത്.
Comments