സംസ്ഥാന സര്‍ക്കാരിന്‍െറ പുതിയ മദ്യ നയത്തില്‍ ടൂറിസം വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി കെ.പി അനില്‍കുമാര്‍. മദ്യപാനം ജീവിതത്തിന്‍െറ ഭാഗമാക്കിയ വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്താറുണ്ട്. ഇവരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കിയ ഗുജറാത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. വകുപ്പിന്‍െറ ആശങ്ക വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് വിനോദ സഞ്ചാരം നിലനില്ക്കണമെന്നും അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments