കാമറൂണ്‍ സ്ട്രൈക്കര്‍ സാമുവല്‍ എറ്റൂ വിരമിച്ചു
Text Size
Story Dated: Thursday, August 28, 2014 09:42 hrs UTC
കാമറൂണ്‍ സ്ട്രൈക്കര്‍ സാമുവല്‍ എറ്റൂ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞു.
അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയുകയാണെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും എറ്റൂ പറഞ്ഞു. നാല് തവണ ആഫ്രിക്കന്‍ ഫുട്ബോളര് പുരസ്കാരം എറ്റൂ നേടിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് എറ്റൂ പ്രീമിയര്‍ ലീഗ് ക്ലബായ എവര്‍ട്ടണുമായി രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്.കഴിഞ്ഞ ദിവസം കാമറൂണ്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നാലെയാണ് 33-കാരനായ എറ്റൂ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2015 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനുള്ള യോഗ്യത മത്സരങ്ങളില്‍ നിന്നും എറ്റൂവിനെ ഒഴിവാക്കി 25 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Comments