കോഴിക്കോട്ടും തിരുവനന്തപുരത്തും ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട മോണോ റയില്‍ പദ്ധതി ഉപേക്ഷിച്ചു.പകരം കുറച്ചുകൂടി ചെലവു കുറഞ്ഞ ലൈറ്റ് മെട്രോ തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പാക്കാനാണ് നീക്കം. ഇതിനായി നാലുമാസത്തിനകം പദ്ധതിരേഖ സമര്‍പ്പിക്കാനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ചുമതലപ്പെടുത്താനാണ് തീരുമാനം. പദ്ധതിയെക്കുറിച്ച് അവലോകനം ചെയ്യാന്‍ വ്യാഴാഴ്ച ചേര്‍ന്ന മോണോ റെയില്‍ കോര്പറേഷന് ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പദ്ധതിക്കായി 5551 കോടി രൂപയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. എന്നാല്‍ രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും ഒരു കമ്പനി മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. അവര്‍ 10392 രൂപയുടെ ടെന്‍ഡറാണ് വച്ചത്.
നേരത്തെതന്നെ ഡിഎംആര്‍സി, ലൈറ്റ് മെട്രോ സാങ്കേതികവിദ്യ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിണ് ലൈറ്റ് മെട്രോ പദ്ധതിയെന്ന ആശയത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്. മോണോ റയില്‍ നിര്‍മാണത്തിന ടെന്‍ഡര്‍ സമര്‍പ്പിച്ച കമ്പനി കിലോമീറ്ററിന് 288 കോടിരൂപയാണ് ചെലവു കണക്കാക്കിയത്. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം വരുന്ന തുകയുടെ ബാധ്യത ഏറ്റെടുക്കേണ്ടെന്നാണ് തീരുമാനം.
ആദ്യ ഘട്ടമായി തിരുവനന്തപുരത്ത് ഇരുപത്തിരണ്ടും കോഴിക്കോട്ട് പതിനാലും കിലോമീറ്റര്‍ മോണോ റയില്‍ നിര്‍മിക്കാനായിരുന്നു വിഭാവനം ചെയ്ത പദ്ധതി.
Comments