തിരുവനന്തപുരം: ടൈറ്റാനിയം അഴിമതികേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. മുഖ്യമന്ത്രിക്കൊപ്പം കുറ്റാരോപിതരായ മറ്റു മന്ത്രിമാരും രാജിവെക്കണമെന്ന് പന്ന്യന്‍ ആവശ്യപ്പെട്ടു. ടൈറ്റാനിയം അഴിമതികേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യപ്രതിയാക്കിയും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരുള്‍പ്പെടെ 11 പേരെ പ്രതിചേര്‍ത്തും അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
Comments