തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുഖ്യപ്രതിയാക്കി അന്വേഷണം നടത്തണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കുറ്റക്കാരല്ളെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി.
കേസ് അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്‍െറ അപേക്ഷയും കോടതി തള്ളി. മാലിന്യനിര്‍മാര്‍ജന പ്ളാന്റ് സ്ഥാപിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കോടതി പറഞ്ഞു. മതിയായ പഠനമില്ലാതെയാണ് പ്ളാന്റ് നിര്‍മിച്ചത്. പ്ളാന്റ് നിര്‍മാണം സംബന്ധിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ വിലവെച്ചില്ലന്നെും കോടതി വിമര്‍ശിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണം. റിപ്പോര്‍ട്ട് നാല് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശം നല്കി.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരടക്കം കേസില്‍ ഒമ്പതുപ്രതികളാണുള്ളത്. ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യ പ്ളാന്റ് സ്ഥാപിച്ചതില്‍ 200 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. കേസിന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അന്വേഷണസംഘം. ഇതിനെ ഹര്‍ജിക്കാരന്‍െറ അഭിഭാഷകന് കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
Comments